Monday, July 26, 2010

പാതിരാവിലേക്ക് വലിച്ചിഴക്കപ്പെടുന്ന സെല്‍ഫോണ്‍ സംഭാഷണങ്ങളില്‍ വിശപ്പും ദാഹവും സഹിക്കാന്‍ വയ്യാതെ നീയെന്തിനാണ്‌ നിലവിളിക്കുന്നത് ?"
"അറയങ്ങാട് ഷാപ്പിലെ സുരേശനും,സുകുവും,പ്രകാശനും എന്നോടു ചോദിക്കും "ഓള് ഏടപ്പോയെന്ന്?"നിന്നെക്കുറിച്ച് ഞാനവരോട് പറഞ്ഞത് നിറംപിടിപ്പിച്ച നുണകള്"
പാതിരാവരെ പന്ത് തട്ടിയിട്ടുണ്ട്,വടക്കേക്കാട്ടില്‍ അണ്ടി പെറുക്കാനും,വാസുവേട്ടന്റെ നാട്ടുമാവില്‍ കല്ലെറിയാനും പോയിട്ടുണ്ട്,എന്നിട്ടും എന്താണു ഡോക്ടര്‍ എനിക്കിങ്ങനെ?

Monday, July 19, 2010

കാത്തു നില്ക്കാന്‍ പറഞ്ഞിട്ട് വൈകി വന്നിരുന്ന നീയും കൊക്കോടന്‍ ബാബും( ഒരു ഉട്ടോപ്യന്‍ ബുദ്ധിജീവി ) ആണ് എന്നെ സിഗരറ്റുവലി പഠിപ്പിച്ചത്"

Wednesday, July 14, 2010

"വലം തുടയിലെ നിന്റെ ഉരസല്‍, ജാക്കി വച്ചതിനു നാട്ടുകാരുടെ എടുത്തിട്ടുള്ള പെരുമാറ്റം, ഇടം നെഞ്ചിലെ ചതഞ്ഞ വാരിയെല്ലില്‍ തലോടുമ്പോള്‍ ഒരു സുഖം."
"എന്റെ അസ്ഥിബന്ധങ്ങള്‍ നൂറായി ചിതറിത്തെറിക്കുന്നതും, സിരകളില്‍ വേദന തിണര്‍ക്കുന്നതും യുഗങ്ങളുടെ വാര്‍ദ്ധക്യം ഞാനറിയുന്നതും നീയറിയുന്നുവോ.."
"സീതാംഹള്ളിയിലേക്കുള്ള എന്റെ വഴികള്‍, ചന്ദ്രഗിരി പുഴ തഴുകിയൊഴുകുന്ന പുകയില പാടങ്ങളിലിരുന്നു ഞാന്‍ നിന്നെയോര്‍ക്കും.."

Saturday, July 10, 2010

വിക്ടറിന് ഒറ്റപ്രണയിനിയെഉണ്ടായിരുന്നുള്ളൂ;മഴ.കാറ്റ
ുംകോളുമടങ്ങാത്ത ഒരു ജൂലൈ9ലെ വൈകുന്നേരംഅവള്‍വിളിച്ചപ്പോള്‍വിക്ടര്‍ ആ മലമുകളിലേക്ക് കയറിപോയി"


വിക്ടര്‍.. നിന്നെയോര്‍ക്കുമ്പോള്‍ പെയ്യുന്നത് മാത്രം മഴയാകുന്നു.
നന്ദി അച്ഛന്‍മരിച്ചുപോയവളുടെ നെഞ്ചിലെ കഥപറഞ്ഞുതന്നതിന്,ചുവരിലെതണുപ്പില്‍ചെവിയോ
ര്‍ത്താല്‍ഇപ്പോഴും കേള്‍ക്കാംഅടക്കിപ്പിടിച്ചനിന്റെ തേങ്ങലുകള്‍"

Wednesday, July 7, 2010

"നനഞ്ഞൊലിക്കുന്ന കൂരയില്‍ നാണുവേട്ടന്‍ വിറച്ചു കിടക്കുന്നതു കണ്ടപ്പോഴാണു "ഒടുക്കത്തെ മഴയെന്നു " അറിയാതെ ശപിച്ചു പോയത് ..
ചോര്‍ന്നൊലിക്കുന്നവന് മഴയൊരു കവിതയല്ല.
"നിന്നെ അന്വേഷിച്ചു അനിയത്തിക്കൊരു സ്ക്രാപ്പിടാമെന്നു വച്ചാ ഉള്ളിലിരുന്നു ആരോ പറയും വേണ്ടാത്ത പണിക്കൊന്നും പോണ്ടാന്ന്.."