Wednesday, December 30, 2009
Thursday, October 8, 2009
മലിനമായി കഴിഞ്ഞെങ്കിലും സഖീ..
ലവണ ഗാനമിരമ്പിയെന്‍ ജീവനില്‍
കരകവിയുന്നു കാത്തിരിപ്പിന്‍ കടല്‍.
ക്ഷമ പറയുവാന്‍ വീര്‍പ്പുമുട്ടും
പരസ്പര സമുദ്രങ്ങള്‍ നെഞ്ചില്‍ലടക്കി നാം
ഒരു ശരത്കാല സായന്തനത്തിന്റെ
കരയില്‍നിന്നും പിരിഞ്ഞു പോകുമ്പോഴും..
വെയില്‍ പുരണ്ടാതാം നിന്‍ വിരല്‍കൂമ്പിന്റെ
മൃദുലകമ്പനം എന്‍ കൈ ഞരമ്പുകള്‍ക്ക്-
അറിയുവാന്‍ കഴിഞ്ഞിട്ടില്ല..മാനസം
മുറുകിടുംപോഴും നിന്‍ കണ്പീലിതന്‍
നനവു ചുണ്ടുകൊണ്ടൊപ്പിയിട്ടില്ല ഞാന്‍.
ഇരുളുമോര്‍മ്മതന്‍ സീമയില്‍ ചുംബിക്കും
ഇരു സമാന്തര രേഖകളല്ലി നാം?
ഒരു വിലപ്പെട്ട ജന്മം മുഴുവനും
വെറുമൊരു വാക്കിനക്കരെ ഇക്കരെ
കടവ് തോണി കിട്ടാതെ നില്‍ക്കുന്നവര്‍.
Monday, August 24, 2009
ഒരു വേശ്യയെപ്പോലും ഞാന്‍ കണ്ടില്ല
നീയെന്നെ സ്നേഹിച്ചിരുന്നുവെങ്കില്‍
കവിത തിന്നു വിശപ്പടക്കി നമുക്കു-
പട്ടിണി കിടന്നു ചാകാമായിരുന്നു.
അഞ്ചുആറു കവിതകള്‍
കാണാപാഠം പഠിച്ചു
ഒരു ചരക്കിന് വേണ്ടി ഞാന്‍
വായില്‍നോക്കി നടക്കുന്നു..
ഒരാളെപ്പോലെ ഏഴ് പേരത്രേ..
നിന്നെപ്പോലെ ആരുമില്ല.
എന്തായാലും അടുത്തജന്മത്തില്‍ നോക്കാം..
പെണ്ണിനെ പോറ്റുന്ന നട്ടെല്ലുള്ളവനായി പിറക്കാം..
എന്നെ പ്രേമിക്കുന്ന കാര്യം നീ ഏറ്റോ..?
Tuesday, August 4, 2009
"എന്തിന്റെ കേടാ കുട്ടാ നിനക്ക് ?"
കണ്ണിലൊരു കരടു പോയതാ അമ്മേ..
അമ്മ പിന്നെ ഒന്നും മിണ്ടിയില്ല!
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല.
നിന്റെ കൈയോളം മാത്രമെത്തുന്ന രതി സ്വപനങ്ങളെക്കുറിച്ച്
അമ്മയ്ക്ക് അറിയാമായിരുന്നുവോ ആവോ..
ഇടയ്ക്കെപ്പോഴോ ഞാനും ഒരു ഏങ്ങലടി കേട്ടു.
ഞാന്‍ നിന്നാലും ഇരുന്നാലും കിടന്നാലും നടന്നാലും ഇന്ന് അമ്മ കരയും.
എന്തുവാ അമ്മേ ഇത് ?
കുട്ടാ എന്ന് വിളിച്ചു കെട്ടിപിടിച്ചു നിനക്കൊന്നു പൊട്ടിച്ചിരിച്ചു കൂടെ..?
നിന്നെയോര്‍ത്തു ഭ്രാന്ത് കാട്ടുന്നത് കാണുമ്പോള്‍ അമ്മ പറയും..
ഈ ചെക്കന്‍ ചെറിയ കുട്ടിയാന്നാ ഇപ്പോഴും വിചാരം!
മകന്‍ വളര്‍ന്നു വലുതായി സ്നേഹിച്ചു കാമിച്ചു കവിയായി
ചത്തുപോയത് അമ്മ അറിഞ്ഞില്ലേ..പാവം!
Sunday, August 2, 2009
Saturday, August 1, 2009
താടി രോമം വളരാത്ത
കുറ്റി നാമ്പ്പോലും കിളിര്‍ക്കാത്ത
ഇരുള്‍ ഏറിയ മുഖം.
എണ്ണ പശിമയാര്‍ന്ന വെട്ടി
ചീകിയൊതുക്കിയ തലമുടി
ചടച്ചു ചപ്രിച്ച കോലത്തില്‍ ഒന്നുമേ
അപഥ സഞ്ചാരിക്കായി മാറ്റി വച്ചിട്ടില്ല.
ദാനങ്ങള്‍ പരിത്യജിച്ചു കൂടുവിട്ടിറങ്ങി
ഊര് തെണ്ടുന്നത് ധാര്‍ഷ്ട്യം.
ഊട് വഴികളില്‍ സ്നേഹത്തിന്റെ
കണ്ണീരു മുറ്റുന്ന കണ്ണിന്റെ
പിന്‍വിളി കേള്‍ക്കാം...
കാണാതെ,കേള്‍ക്കാതെ ചുവടു
താണ്ടുന്നതെങ്ങനെ...?
കവിയരങ്ങിന്റെ കാഹളം കേട്ടു
എവിടേയ്ക്കും ഇല്ല.
ഇന്നലെ ഒരു കവി സുഹൃത്ത് ! അല്ല
മനുഷ്യ സൌഹൃദം വിളിച്ചു ചോദിച്ചു
ബ്ലോഗ് മീറ്റിനു വരുന്നുവോ?
ഇല്ല,വിടില്ല !
അതെ,ഇല്ല വിടില്ല.
തടവിന്റെ അഴികള്‍ തീര്‍ത്ത
പ്രണയകാവ്യങ്ങള്‍.
ഉറഞ്ഞ സ്വപനത്തിന്റെ കോട്ടകള്‍
ഉരുകിയപ്പോള്‍ ഉണര്‍ന്നവ
എന്റെ ഉയിരിന്റെ ഉണര്‍വ്വ് .
പാഠപുസ്തകങ്ങള്‍!
ഓര്‍മ്മക്കൂടിനു മുന്നില്‍ ,
അമ്ല ഭാഷയുടെ കരകരപ്പിനു മുന്നില്‍
നേര്‍കാഴ്ചയിലും വിസ്മ്രിതി പൂകി.
ഭാഗപത്രത്തില്‍ നിന്നുമെന്നെ എടുത്തെറിഞ്ഞു
താതന്റെ പ്രതികാര മൌനം,ശാപ ഗ്രെസ്തം!
നിറഞ്ഞ മൌനത്തില്‍ സ്വയമിറങ്ങി
തിരഞ്ഞിട്ടും മെനയാത്ത കഥ.
ജന്മസാഫല്യ നെറുകയില്‍ നിന്നു പിടഞ്ഞു വീണ
പാതാളവാസിയാം അമ്മ തന്‍
തോരാത്ത കണ്ണുനീരില്‍ കുതിര്‍ന്ന വെക്കയോലും
തലയിണകള്‍ തിരക്കുന്ന തിരക്കഥകള്‍.
അകത്തളങ്ങളില്‍ നിന്നും അക്ഷയപാത്രം
പിന്നാംപുരങ്ങളിലേക്ക് പുച്ഛിച്ചു തള്ളി
സ്വയം നിറയില്ല,ഇനി നിറയ്ക്കണം
പടചോറ് പകുതി മാത്രം പകുത്തു വച്ചിരിക്കും.
പാനപാത്രങ്ങളില്‍ മനപൂര്‍വ്വ മറവിതന്‍ ജലം മാത്രം!
ഒടുവില്‍ സ്മരണതന്‍ ശിലാഫലകത്തില്‍
കപിയെന്നല്ലാതെ കവിയെന്നെഴുതി വച്ചു
പല്ലിളിച്ചു ,പുറംതിരിഞ്ഞു കോക്രി കാട്ടി
കുത്തുവിളക്കിന്റെ കഥ അറിയുവോര്‍
മുറിചുരിക വീശി എറിഞ്ഞു ക്രൂശിച്ചവര്‍
നെഞ്ചിന്‍ നോവിനാഴമെത്താതെ ,
കണ്ണിന്റെ കാണാത്ത കണ്നീരറിയാതെ
ലഹരി നുണഞ്ഞു ചൊരുക്കില്‍ കിനിഞ്ഞ
കണ്ണീരു വരണ്ടുണങ്ങി,ഗുഡ് നൈറ്റ് പറഞ്ഞു
കിതച്ചുറങ്ങിയ ആഗ്നേയ സൌഹൃദങ്ങള്‍.
കോലംതുള്ളും കാലത്തിലും തെല്ലിളം
വഹ്നിയായോരെന്‍ പ്രതിഭയില്ലാ ലോകം!
പാദം പുതഞ്ഞു മണ്ണ് മാടി പടുത്തു
മലകാറ്റില്‍ ഉലയാത്ത മാമരമായി
ഉറഞ്ഞു നില്‍ക്കാം...
ചോര കടയുന്ന പകലിനൊടുവില്‍
മുള്‍കിരീടം കടം കൊടുത്തു
വിരസമാം ശരശയ്യയില്‍ വീണു ഉറങ്ങാം
വികടനെ കവിയാക്കിയ പ്രണയമേ..
നിന്നെകുറിച്ചീ രാവില്‍ എഴുതിവയ്ക്കാം
മാംസം മരയ്ക്കുന്ന,ചോര പൊടിയുന്ന
ശോണ രാവതില്‍ ദുര്‍നിദ്രനായ്
ഉറക്ക ചുവടിന്റെ നീറുന്ന കണ്ണുകള്‍
കുത്തിപൊട്ടിച്ചു ഇരുളിന്റെ
മൌനരാഗതിന്‍ കവിത വിരിയുന്നു
പ്രാണന്‍ വേര്‍പിരിഞ്ഞു,ഭ്രാന്തന്‍ ജനിക്കുന്നു
മുഷിഞ്ഞു നാറുന്ന കാഷായമില്ലാതെ,
തോളില്‍ പാപഭാരത്തിന്റെ മാറാപ്പ് പേരാതെ,
ചടച്ചു ചപ്രിച്ചു ജട കേറാതെ
വരണ്ട വരള്‍ കൊക്കിലേരി ചുണ്ടില്‍ നിറയുന്ന
കവിതതന്‍ ഈണങ്ങളും ആയി കവിയരങ്ങിലേക്ക്
ഇരുളിലെ കോലായില്‍ നിന്നു ,
ദേഹത്തെ പൂണ്ട മാറാലകളെ തൂത്തെറിഞ്ഞു
ബന്ധത്തിന്റെ സ്നേഹ ബന്ധനങ്ങള്‍ ഇല്ലാതെ
കൌമാരം വാനപ്രസ്ഥം ചെയ്യുന്നു
പക്ഷേ.. ഒരു മുറിയും മരണത്തിന്റെ മൌനവും
അതിനുള്ളില്‍ ഭിത്തികള്‍ ഭേതിക്കും
മുഷ്ടികള്‍ തന്‍ മൌനസഞ്ചാരവും..
ഇന്നു ബൂലോകം എന്റെ തോന്ന്യവാസങ്ങളില്‍
തോന്നുംപോലെ കമന്റുന്നു
പരിഹാസത്തിന്റെ പല്ലിളി മാത്രം എന്നില്‍ ശേഷിക്കുന്നു
കഥാവശേഷന്‍!
ഇനി കാത്തിരിപ്പാണ് ...
കവിതയ്ക്കായുള്ള കഥയ്ക്കായി
ആര്‍ദ്രം! പതിരിലും പൊരുള്‍ എഴുന്നു.
മറന്നിട്ടില്ല കവിയരങ്ങുകള്‍!
Friday, July 31, 2009
നിന്റെ ഉഷ്ണ ബീജങ്ങള്‍ക്ക് ഒപ്പം എന്നോര്‍ത്ത
മണ്ടന്‍ സ്വപ്നത്തെ ഞാന്‍ എന്ത് വിളിക്കും?
കര്‍ക്കിടകം തോരാതെ പെയ്യുന്നു...
മാറ്റി വിരിച്ച വിരിപ്പിലും പുതപ്പിനടിയില്‍ ഞാന്‍ ഒറ്റയ്ക്കാണ്..
നനഞ്ഞൊലിച്ചു നീ കയറി വരു..
കുളിരിന്റെ പുല്ലു പായയില്‍ നമുക്ക് തീ കാഞ്ഞു ഉറങ്ങാം...
കണ്ണ് കുത്തി പൊട്ടിച്ചു നിന്നെ ധ്യാനിച്ചു മടുത്തു ഞാന്‍..
കൊള്ളിയാന്‍ വെട്ടത്തില്‍ നിന്നെ 'കണ്ടു' ഉറങ്ങട്ടെ ഞാന്‍...
വരൂ..പ്രണയമേ...തുണിയുടുപ്പിക്കു...
നിന്നെ കാമിച്ചാണ് ഞാന്‍ നഗ്നനായത്!
Sunday, July 26, 2009
യൌവനം കാലത്തിന്‍ നല്ല വസന്തമായ് വന്നപ്പോള്‍തടവുകാരി നിന്‍ സ്മരണ ഗോപുര കവാടത്തിനരികെഒന്ന് വന്നുപോയ് ഞാന്‍ ...ഓര്‍മ്മകള്‍ തിന്നുപോയ് ഞാന്‍.ഏറ്റവും മധുരമൂറും വിഷം നിന്‍ ഓര്‍മ്മകള്‍കവിതകള്‍ ഉന്മാദലഹരി പൂണ്ടുമൂര്‍ചിചൊഴുകവേ...കടംകൊണ്ട ഭാഷയും,നിറഞ്ഞ വെള്ളത്താലും,വര്‍ണ്ണ പേനയുംസ്വന്തമായുള്ള ഭ്രാന്തന്‍ ഞാന്‍.കാഞ്ഞിരത്തില്‍ കൊണ്ടുപോയ് തറച്ചവര്‍?അമ്മ!അന്ധവിശ്വാസത്തിലും,പുത്രശോകത്തിലുംമന്ത്രമാരണത്തിന്റെ ഇല്ലപറമ്പുകള്‍ തോറുംതെണ്ടി നിരക്കി എന്നെ.നീട്ടി ആട്ടി പോന്നു ഞാന്‍ ഭ്രാന്തന്‍വിപ്ലവത്തിന്‍ ചുവന്ന പാതയില്‍ഉറുക്ക് വിദ്യതന്‍ ഉചാടനങ്ങലോ?!കണ്ണീരു തോര്‍ന്നൊരു നേരമില്ലിന്നമ്മയ്ക്ക്പകര്‍ച്ചപനിയുടെ വിറപൂണ്ടൊരീ ആഷാഢംരാവിലും.ഇനി അച്ഛന്റെ ഊഴം,രണ്ടാം ഊഴം!വാക്കിലെന്‍ അര്‍ത്ഥന്തരന്യാസംഅച്ചന്റെയാ ഇംഗ്ലീഷ് വൈദ്യന്റെഭേദ്യം ഇത്തിരി ഭേദം!മുട്ടുകുത്താന്‍ വന്നപ്പോള്‍ വാതിലടച്ചയാല്‍സുല്ല് പറഞ്ഞതാണോ.. കവിഭാഷ കേട്ടു ?സുഹൃത്തുക്കള്‍ ഓടിയോളിചിടത്ത്ഇയാള്‍ക്കെന്തു കാര്യം ?!പിന്നൊരു ഭാഗ്യം... മഹാഭാഗ്യം !എന്റെയോ അവരുടെയോ എന്നേ ഇനി അറിയേണ്ടു...മനസിന് കൂച്ച് ചങ്ങലയുമായി പടികടന്നുവന്നില്ല പിന്നെടോരാളും.താതന്റെ ശാപ ഗ്രെസ്തമാം മൌനത്തിനുംഭാഗ പത്രത്തിലെ ശൂന്യമാം എന്‍ പദത്തിനുംവില പരയാവുന്നത്തല്ലി കപിയുടെകുപിത യൌവന തൃഷ്ണകള്‍.എങ്കിലും വിഷകന്യകെ...നിന്‍വിഷം ആവോളം നുകര്‍ന്നു ഞാന്‍മാംസമില്ല വെറും വീഞ്ഞ് മാത്രം.ഇത് മറ്റൊരു കാളകൂട ഭോഗമോ?മദനം എന്‍ മനസിലോ?ചോര കടയുന്നു നിഴലുകള്‍ദിനരാത്രങ്ങള്‍ തോറുംപ്രാക്കിന്റെ മഹാപര്‍വ്വതംഭാവി,ഭൂത,വാര്‍ത്തമാനങ്ങള്‍ കയറായ് പിണച്ചവര്‍എങ്കിലും വിഷകന്യകെ...ഋതുഭേത ആവേഗവീഥിയില്‍സൌഹൃദം എന്ന വാക്കിനാല്‍കാഞ്ഞിരതിന്‍ മേല്ലെന്നെ കൂച്ച്ചങ്ങലയ്ക്കിട്ടത് നീയല്ലോ ...മോഹിനി മോഹിത ഹരിയാണിന്നു ഞാന്‍പാര്‍വ്വതിശങ്കര തൃഷ്ണ നിറഞ്ഞവന്‍അമൃതമാണു എനിക്കാ സ്നേഹനൊമ്പരം.
ഒന്നുമില്ലാത്തവന്‍!ഉള്ളത് ഇത്തിരി സ്നേഹം.ഉപജീവനം ഊര് തെണ്ടല്‍.തെണ്ടി ഞാന്‍ ഇരന്നു നേടുന്ന നീമാണിക്യമായിട്ടെന്തു കാര്യം?!പൊന്നിരിക്കുന്നിടത് നിന്നും മുക്കുപണ്ടം തേടിഅലയുന്ന തെണ്ടികള്‍ ഞങ്ങള്‍.വിഴുപ്പു ഭാണ്ഡം പേറിഉഴവു ചാലിലൊരു ജാനകി ജന്മം നീപേറേണ്ട പ്രിയേ...കര്‍മ്മപഥങ്ങളില്‍ റാണി പദം വിധിയില്ല.കാനന വാസവും,അഗ്നി പരീക്ഷയും,പിന്നെ ഉപേക്ഷയും നിനക്ക് വിധി.മിശ്രഭോജികള്‍ നാം മാനുഷ്യര്‍ എങ്കിലുംമാംസഭോജികള്‍ എണ്ണത്തില്‍ കൂടും.തേടുന്നവര്‍ ഈ തെരുവിലെന്തിനോ...മാര്‍ജാര ജന്മം പൂണ്ടുഎന്‍ അമ്മപെങ്ങന്‍മാര്‍ മാനംഇരുളില്‍ പൊതിഞ്ഞു അന്തിയുറങ്ങുംകടതിന്നകള്‍ തോറും.കായബലം പോര,അരപട്ടിണി,ഒരു സസ്യബുക്കാണ് ഞാന്‍.വികാരങ്ങള്‍ മരിച്ച മരവിച്ച മാനസം.ഒന്നരിയൂ...ലോകര്‍ക്ക് കുണ്ടു കുളത്തിലെകൂപ മണ്ടൂകങ്ങള്‍ ഞങ്ങള്‍ഞങ്ങള്‍ അറിഞ്ഞപോള്‍ ആരറിവു...ഈ ലോകത്തേ...ഒരു 'ചൂടിലെ' കുളിര് മോഹിച്ചുകുളപടവിരങ്ങിയാല്‍...ചെളി നിറഞ്ഞൊരു ച്ചുഴിയാന്നെന്നു അറിയുക.കഴുത്തോളം വെള്ളത്തില്‍ മുങ്ങുന്നവര്‍ആരുണ്ടവിടെ നിന്റെ കൈ പിടിക്കാന്‍?എങ്കിലും എന്റെയീ ജീര്‍ണ വേഷത്തിലുംഈ പുളിനങ്ങളില്‍ നീ വന്നു പോയപ്പോള്‍മുല്ലപൂ മണം!ഒരു കല്ലായിരുന്നുവോ ഞാന്‍?പൂമണം പേറും,നിറമോലും മാനസം കൊണ്ട് ഞാന്‍ ഒന്നുമില്ലാത്തവന്‍ ,ഒന്നുമാകാത്തവന്‍ ,പഴം പാട്ട് പാടുന്നവന്‍ ,തേങ്ങും കവി ഹൃദയം ഞാനുമൊരുമാണിക്യം!കുപ്പതൊട്ടിയിലെ മാണിക്യം!