Sunday, January 8, 2012

ചില കുമ്പസാരങ്ങള്‍/കുറ്റപത്രങ്ങള്‍ 

കണ്ടാലും കവിത വായിച്ചാലും
കവിയാണെന്ന് തോന്നില്ല 
കണ്ടാല്‍ കപിയാണെന്നും 
കവിത വായിച്ചാല്‍
രതിയാണെന്നും തോന്നും.


കവിതകളെല്ലാം കട്ടെടുത്തതാണെന്നറിയുമ്പോള്‍
നീയെന്നെ വെറുക്കും
നമ്മുടെ കുഞ്ഞിനു മറ്റൊരു കവിയുടെ ച്ഛായയാണെന്നറിയുമ്പോള്‍
ഞാനും


ഞാന്‍ കട്ടെടുക്കാത്ത കവിതകളില്ല
കോപ്പിയടിക്കാത്ത കവികളില്ല 

ചിലരുണ്ട് അന്യരുടെ ചിന്തകള്‍ കട്ടെടുക്കുന്നവര്‍
കാര്‍ന്നു തിന്നുന്നവര്‍

Saturday, July 23, 2011

തന്നിട്ടില്ല "പെങ്ങളേ.."
എന്നൊരു വിളിപോലും
മറന്നിട്ടിട്ടില്ല
ഒരു മയില്‍‌പീലി പോലും
കൊണ്ടുവന്നിട്ടില്ല
ഒരു കൌതുകം പോലും,
കൂട്ടു നിന്നിട്ടില്ലൊരിക്കലും
നിന്റെ പ്രണയത്തിന്
വന്നിട്ടില്ല
കണ്ണീരുമായി
അമ്മ പോയപ്പോഴും
എങ്കിലും..
എന്റെ പെങ്ങളേ..
ഉള്ളിലുണ്ട്
ഒരു നോവായി..
ഒരു തുളസി കതിരായി.

Saturday, July 2, 2011

കിടക്കപ്പായയില്‍ മുള്ളിയൊഴിച്ചു
ചൂട് പിടിച്ചു ചുരുണ്ടുറങ്ങി
നിന്റെ ഉഷ്ണബീജങ്ങള്‍ക്കൊപ്പമെന്നോര്‍ത്ത
മണ്ടന്‍ സ്വപ്നത്തെ
ഞാന്‍ എന്ത് വിളിക്കും?
ആടി മാസം തോരാതെ പെയ്യുന്നു
മാറ്റി വിരിച്ച വിരിപ്പിലും
പുതപ്പിനടിയില്‍ ഞാന്‍ ഒറ്റയ്ക്കാണ്
നനഞ്ഞൊലിച്ചു നീ കയറി വരൂ
കുളിരിന്റെ പുല്ലു പായയില്‍
നമുക്ക് തീ കാഞ്ഞു ഉറങ്ങാം
കണ്ണ് കുത്തി പൊട്ടിച്ചു
നിന്നെ ധ്യാനിച്ചു മടുത്തു ഞാന്‍
കൊള്ളിയാന്‍ വെട്ടത്തില്‍
നിന്നെ 'കണ്ടു' ഉറങ്ങട്ടെ ഞാന്‍
വരൂ പ്രണയമേ തുണിയുടുപ്പിക്കൂ
നിന്നെ കാമിച്ചാണ് ഞാന്‍ നഗ്നനായത്

Wednesday, December 8, 2010

"താലി കെട്ടുമ്പോള്‍ അറ്റു പോകുന്നത് പ്രണയമാണ്. ഓരോ പ്രണയസാഫല്യവും ഓരോ കുരിശുമരണങ്ങളാണ്."
"ഫ്രോയിഡ്.. നിങ്ങള്‍ക്കെന്റെ സ്വപ്നങ്ങളെ വ്യാഖ്യാനിക്കാന്‍ കഴിയുമോ..? ഫ്രോയിഡ് .. കഴിയുമെങ്കില്‍ നിങ്ങളെന്റെ ചിന്തകളെ ശിരസ്സ്ചേദം ചെയ്യുക.."

"എനിക്കറിയാം.. ഹോസ്റ്റല്‍ മുറിയിലെ മുഷിഞ്ഞ മാത്രകളില്‍ നിനക്ക് ഞാനൊരു നേരമ്പോക്ക് മാത്രമാണെന്ന്.."
എനിക്കറിയാം.. ഒട്ടും നന്ദിയില്ലാതെയാണ് ഞാനിതെഴുതുന്നത്.. എനിക്ക് നിന്നെ നഷ്ടപ്പെടുവാന്‍ വയ്യ..

Wednesday, November 10, 2010

"പുറകിലൂടെ വന്നു കടിക്കുന്ന ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്,
ദന്തക്ഷതങ്ങള്‍ ഏല്പിക്കുന്ന കൂട്ടുകാരിയും.."
ദൈവങ്ങളില്‍ പോലും കാണുന്ന ഉളി പല്ലുകള്‍ അവള്‍ക്കില്ലായിരുന്നു..

Wednesday, October 6, 2010

"ഉയ്യെന്റെ കരളേ... രെയ്ശേട്ടനെ ചതിക്കല്ലേ...!"

രാവിലെ അടുക്കള പടിയില്‍ നിന്ന് ചക്രവാളങ്ങളിലേക്ക് നോക്കി അമ്മ കണ്ണുനിറയ്ക്കുന്നത് കണ്ടു. എന്താണെന്ന് ചോദിക്കാതെ അറിയാം.. എന്നെക്കുറിച്ചോര്‍ത്താവും. അച്ഛന്‍ ഒന്നും മിണ്ടാറില്ല.. ഔദാര്യം! മുറിയില്‍ കയറി വാതിലടച്ചിരുന്നു. കുറെ നേരം കരഞ്ഞു.
വല്ലാത്ത അപകര്‍ഷതാബോധം തോന്നുന്നു. മര്യാദക്കുള്ള ഒരു മനുഷ്യക്കോലം കിട്ടിയില്ല. ഒരുമനുഷ്യനും നമ്മളോട് സ്‌നേഹവുമില്ല. നിലയുമില്ല, വിലയുമില്ല. സ്വന്തമെന്ന് പറയാന്‍ എന്താ ഉള്ളത്? ഒന്നുമില്ല. വെറും പാഴ് ജന്മം.
നന്നാവില്ല. വിചാരിച്ചാലും. ഇങ്ങിനെയൊക്കെ വെറുതെ ജീവിച്ച് മരിച്ച് പോകും. ഓരോരോ ജന്മങ്ങള്‍! മനസ്സ് ശൂന്യമാണ്. ഒന്നും ആഗ്രഹിക്കണ്ട.
"സ്വപ്നങ്ങളില്‍ എന്റെ അമ്മയുണ്ട്‌.." അച്ഛനോട് ചോദിച്ചില്ല എന്തിനാ ജനിപ്പിച്ചതെന്ന്.. റിജി, അക്കി, സുബി, സരി, ജിതി, ശ്രേ.., ജിത്തു, ശാലി, ലേഷ്.. എല്ലാ സുഹൃത്തുക്കളെയും ഓര്‍ത്തു.. എങ്ങനെയാ മറക്കുവാ.. പഴയ ഏഴാം ക്ലാസും , ഹൈസ്ക്കൂളും ഡിഗ്രിക്കാലവും.. സ്നേഹിച്ചു കൊതിതീര്‍ന്നിട്ടില്ല.. ഇനിയൊരു ജന്മമില്ല.. എന്റെ മരണം പോലും എല്ലാര്‍ക്കും ഒരു ഭാരമായിരിക്കും..

Saturday, October 2, 2010

"കാസ്ക് പ്രിന്‍സിപ്പാളിന് ഒരു തുറന്ന കത്ത് : "സാറേ.. യൂണിവേഴ്സിറ്റിയില്‍ എന്റെ പട്ടി പോകും.. "

പ്രിയപ്പെട്ട യൂണിവേഴ്സിറ്റി.. ഇതിനര്‍ത്ഥം അങ്ങോട്ട്‌ ഞാനെന്റെ പട്ടിയെ വിടും എന്നല്ല.. നമ്മള്‍ തമ്മിലുള്ള ഇരുപ്പു വശം വച്ച് ഞാനങ്ങനെ ചെയ്യോ..!! ( ഇത് എന്റെ പട്ടിയെ കുറിച്ച് മാത്രമാണ്.. മറ്റു പട്ടികളെക്കുറിച്ച്.. ചില പട്ടികള്‍ മണപ്പിച്ചു വന്നേക്കാം..!!)

ഇത് അതൊന്നുമല്ല നവനീ.. കഴിഞ്ഞ ദിവസം ആ വഴി പോയപ്പോ മൂന്ന് കൊല്ലം നമ്മള് പഠിച്ച!(എപ്പോ..??) കോളേജല്ലേ!!(അതോ..? ഓ കണ്ടാലും പറയും!!) ഇനിയും പല ചടങ്ങുകള്‍ക്കും(സപ്പ്ളി) വിശിഷ്ടാഥിതിയായി വരേണ്ടതല്ലേ എന്നൊക്കെ ഓര്‍ത്തു ഒന്ന് ചായക്കുടിക്കാന്‍ കേറിയതാ.. ദേണ്ടെടാ ബിന്ദര്‍വാല പിടിച്ചിരുത്തി ഒരേ ഉപദേശം.. അതുപോട്ടെ നമ്മള് ക്ഷമിച്ചു സ്നേഹം കൊണ്ടല്ലേ.. പക്ഷേ.. ഇടയ്ക്കിടെ പുള്ളി കുത്തി കുത്തി പറയുവാ "ഞാന്‍ അന്നേ പറഞ്ഞതല്ലേ എക്സാം ഒക്കെ എഴുതാന്‍ എന്നാലിപ്പോ യൂണിവേഴ്സിറ്റിയില്‍ പഠിച്ചൂടായിരുന്നോ.." എന്ന്. എന്നാലും എന്റെ നവനീ.. എന്നാലും പുള്ളി ഇതെങ്ങനെ അറിഞ്ഞു..????