"താലി കെട്ടുമ്പോള്‍ അറ്റു പോകുന്നത് പ്രണയമാണ്. ഓരോ പ്രണയസാഫല്യവും ഓരോ കുരിശുമരണങ്ങളാണ്."
"ഫ്രോയിഡ്.. നിങ്ങള്‍ക്കെന്റെ സ്വപ്നങ്ങളെ വ്യാഖ്യാനിക്കാന്‍ കഴിയുമോ..? ഫ്രോയിഡ് .. കഴിയുമെങ്കില്‍ നിങ്ങളെന്റെ ചിന്തകളെ ശിരസ്സ്ചേദം ചെയ്യുക.."
"എനിക്കറിയാം.. ഹോസ്റ്റല്‍ മുറിയിലെ മുഷിഞ്ഞ മാത്രകളില്‍ നിനക്ക് ഞാനൊരു നേരമ്പോക്ക് മാത്രമാണെന്ന്.."
എനിക്കറിയാം.. ഒട്ടും നന്ദിയില്ലാതെയാണ് ഞാനിതെഴുതുന്നത്.. എനിക്ക് നിന്നെ നഷ്ടപ്പെടുവാന്‍ വയ്യ..