Friday, July 31, 2009

കിടക്കപ്പായയില്‍ മുള്ളിയോഴിച്ചു ചൂട് പിടിച്ചു ചുരുണ്ടുറങ്ങി
നിന്റെ ഉഷ്ണ ബീജങ്ങള്‍ക്ക് ഒപ്പം എന്നോര്‍ത്ത
മണ്ടന്‍ സ്വപ്നത്തെ ഞാന്‍ എന്ത് വിളിക്കും?
കര്‍ക്കിടകം തോരാതെ പെയ്യുന്നു...
മാറ്റി വിരിച്ച വിരിപ്പിലും പുതപ്പിനടിയില്‍ ഞാന്‍ ഒറ്റയ്ക്കാണ്..
നനഞ്ഞൊലിച്ചു നീ കയറി വരു‌..
കുളിരിന്റെ പുല്ലു പായയില്‍ നമുക്ക് തീ കാഞ്ഞു ഉറങ്ങാം...
കണ്ണ് കുത്തി പൊട്ടിച്ചു നിന്നെ ധ്യാനിച്ചു മടുത്തു ഞാന്‍..
കൊള്ളിയാന്‍ വെട്ടത്തില്‍ നിന്നെ 'കണ്ടു' ഉറങ്ങട്ടെ ഞാന്‍...
വരൂ..പ്രണയമേ...തുണിയുടുപ്പിക്കു‌...
നിന്നെ കാമിച്ചാണ് ഞാന്‍ നഗ്നനായത്!

Sunday, July 26, 2009

മദനം(പഴയൊരു കവിത)
യൌവനം കാലത്തിന്‍ നല്ല വസന്തമായ്‌ വന്നപ്പോള്‍തടവുകാരി നിന്‍ സ്മരണ ഗോപുര കവാടത്തിനരികെഒന്ന് വന്നുപോയ്‌ ഞാന്‍ ...ഓര്‍മ്മകള്‍ തിന്നുപോയ്‌ ഞാന്‍.ഏറ്റവും മധുരമൂറും വിഷം നിന്‍ ഓര്‍മ്മകള്‍കവിതകള്‍ ഉന്മാദലഹരി പൂണ്ടുമൂര്‍ചിചൊഴുകവേ...കടംകൊണ്ട ഭാഷയും,നിറഞ്ഞ വെള്ളത്താലും,വര്‍ണ്ണ പേനയുംസ്വന്തമായുള്ള ഭ്രാന്തന്‍ ഞാന്‍.കാഞ്ഞിരത്തില്‍ കൊണ്ടുപോയ് തറച്ചവര്‍?അമ്മ!അന്ധവിശ്വാസത്തിലും,പുത്രശോകത്തിലുംമന്ത്രമാരണത്തിന്റെ ഇല്ലപറമ്പുകള്‍ തോറുംതെണ്ടി നിരക്കി എന്നെ.നീട്ടി ആട്ടി പോന്നു ഞാന്‍ ഭ്രാന്തന്‍വിപ്ലവത്തിന്‍ ചുവന്ന പാതയില്‍ഉറുക്ക് വിദ്യതന്‍ ഉചാടനങ്ങലോ?!കണ്ണീരു തോര്‍ന്നൊരു നേരമില്ലിന്നമ്മയ്ക്ക്പകര്‍ച്ചപനിയുടെ വിറപൂണ്ടൊരീ ആഷാഢംരാവിലും.ഇനി അച്ഛന്റെ ഊഴം,രണ്ടാം ഊഴം!വാക്കിലെന്‍ അര്‍ത്ഥന്തരന്യാസംഅച്ചന്റെയാ ഇംഗ്ലീഷ് വൈദ്യന്റെഭേദ്യം ഇത്തിരി ഭേദം!മുട്ടുകുത്താന്‍ വന്നപ്പോള്‍ വാതിലടച്ചയാല്‍സുല്ല് പറഞ്ഞതാണോ.. കവിഭാഷ കേട്ടു ?സുഹൃത്തുക്കള്‍ ഓടിയോളിചിടത്ത്ഇയാള്‍ക്കെന്തു കാര്യം ?!പിന്നൊരു ഭാഗ്യം... മഹാഭാഗ്യം !എന്റെയോ അവരുടെയോ എന്നേ ഇനി അറിയേണ്ടു...മനസിന്‌ കൂച്ച് ചങ്ങലയുമായി പടികടന്നുവന്നില്ല പിന്നെടോരാളും.താതന്റെ ശാപ ഗ്രെസ്തമാം മൌനത്തിനുംഭാഗ പത്രത്തിലെ ശൂന്യമാം എന്‍ പദത്തിനുംവില പരയാവുന്നത്തല്ലി കപിയുടെകുപിത യൌവന തൃഷ്ണകള്‍.എങ്കിലും വിഷകന്യകെ...നിന്‍വിഷം ആവോളം നുകര്‍ന്നു ഞാന്‍മാംസമില്ല വെറും വീഞ്ഞ് മാത്രം.ഇത് മറ്റൊരു കാളകൂട ഭോഗമോ?മദനം എന്‍ മനസിലോ?ചോര കടയുന്നു നിഴലുകള്‍ദിനരാത്രങ്ങള്‍ തോറുംപ്രാക്കിന്റെ മഹാപര്‍വ്വതംഭാവി,ഭൂത,വാര്‍ത്ത‍മാനങ്ങള്‍ കയറായ് പിണച്ചവര്‍എങ്കിലും വിഷകന്യകെ...ഋതുഭേത ആവേഗവീഥിയില്‍സൌഹൃദം എന്ന വാക്കിനാല്‍കാഞ്ഞിരതിന്‍ മേല്ലെന്നെ കൂച്ച്ചങ്ങലയ്ക്കിട്ടത് നീയല്ലോ ...മോഹിനി മോഹിത ഹരിയാണിന്നു ഞാന്‍പാര്‍വ്വതിശങ്കര തൃഷ്ണ നിറഞ്ഞവന്‍അമൃതമാണു എനിക്കാ സ്നേഹനൊമ്പരം.
കുപ്പതൊട്ടിയിലെ മാണിക്യം(ഒരു തൊട്ടി കവിത)
ഒന്നുമില്ലാത്തവന്‍!ഉള്ളത് ഇത്തിരി സ്നേഹം.ഉപജീവനം ഊര് തെണ്ടല്‍.തെണ്ടി ഞാന്‍ ഇരന്നു നേടുന്ന നീമാണിക്യമായിട്ടെന്തു കാര്യം?!പൊന്നിരിക്കുന്നിടത് നിന്നും മുക്കുപണ്ടം തേടിഅലയുന്ന തെണ്ടികള്‍ ഞങ്ങള്‍.വിഴുപ്പു ഭാണ്ഡം പേറിഉഴവു ചാലിലൊരു ജാനകി ജന്മം നീപേറേണ്ട പ്രിയേ...കര്‍മ്മപഥങ്ങളില്‍ റാണി പദം വിധിയില്ല.കാനന വാസവും,അഗ്നി പരീക്ഷയും,പിന്നെ ഉപേക്ഷയും നിനക്ക് വിധി.മിശ്രഭോജികള്‍ നാം മാനുഷ്യര്‍ എങ്കിലുംമാംസഭോജികള്‍ എണ്ണത്തില്‍ കൂടും.തേടുന്നവര്‍ ഈ തെരുവിലെന്തിനോ...മാര്‍ജാര ജന്മം പൂണ്ടുഎന്‍ അമ്മപെങ്ങന്‍മാര്‍ മാനംഇരുളില്‍ പൊതിഞ്ഞു അന്തിയുറങ്ങുംകടതിന്നകള്‍ തോറും.കായബലം പോര,അരപട്ടിണി,ഒരു സസ്യബുക്കാണ് ഞാന്‍.വികാരങ്ങള്‍ മരിച്ച മരവിച്ച മാനസം.ഒന്നരിയൂ...ലോകര്‍ക്ക് കുണ്ടു കുളത്തിലെകൂപ മണ്ടൂകങ്ങള്‍ ഞങ്ങള്‍ഞങ്ങള്‍ അറിഞ്ഞപോള്‍ ആരറിവു‌...ഈ ലോകത്തേ...ഒരു 'ചൂടിലെ' കുളിര് മോഹിച്ചുകുളപടവിരങ്ങിയാല്‍...ചെളി നിറഞ്ഞൊരു ച്ചുഴിയാന്നെന്നു അറിയുക.കഴുത്തോളം വെള്ളത്തില്‍ മുങ്ങുന്നവര്‍ആരുണ്ടവിടെ നിന്റെ കൈ പിടിക്കാന്‍?എങ്കിലും എന്റെയീ ജീര്‍ണ വേഷത്തിലുംഈ പുളിനങ്ങളില്‍ നീ വന്നു പോയപ്പോള്‍മുല്ലപൂ മണം!ഒരു കല്ലായിരുന്നുവോ ഞാന്‍?പൂമണം പേറും,നിറമോലും മാനസം കൊണ്ട് ഞാന്‍ ഒന്നുമില്ലാത്തവന്‍ ,ഒന്നുമാകാത്തവന്‍ ,പഴം പാട്ട് പാടുന്നവന്‍ ,തേങ്ങും കവി ഹൃദയം ഞാനുമൊരുമാണിക്യം!കുപ്പതൊട്ടിയിലെ മാണിക്യം!