Wednesday, December 8, 2010
"ഫ്രോയിഡ്.. നിങ്ങള്‍ക്കെന്റെ സ്വപ്നങ്ങളെ വ്യാഖ്യാനിക്കാന്‍ കഴിയുമോ..? ഫ്രോയിഡ് .. കഴിയുമെങ്കില്‍ നിങ്ങളെന്റെ ചിന്തകളെ ശിരസ്സ്ചേദം ചെയ്യുക.."
"എനിക്കറിയാം.. ഹോസ്റ്റല്‍ മുറിയിലെ മുഷിഞ്ഞ മാത്രകളില്‍ നിനക്ക് ഞാനൊരു നേരമ്പോക്ക് മാത്രമാണെന്ന്.."
എനിക്കറിയാം.. ഒട്ടും നന്ദിയില്ലാതെയാണ് ഞാനിതെഴുതുന്നത്.. എനിക്ക് നിന്നെ നഷ്ടപ്പെടുവാന്‍ വയ്യ..
Wednesday, November 10, 2010
Wednesday, October 6, 2010
രാവിലെ അടുക്കള പടിയില്‍ നിന്ന് ചക്രവാളങ്ങളിലേക്ക് നോക്കി അമ്മ കണ്ണുനിറയ്ക്കുന്നത് കണ്ടു. എന്താണെന്ന് ചോദിക്കാതെ അറിയാം.. എന്നെക്കുറിച്ചോര്‍ത്താവും. അച്ഛന്‍ ഒന്നും മിണ്ടാറില്ല.. ഔദാര്യം! മുറിയില്‍ കയറി വാതിലടച്ചിരുന്നു. കുറെ നേരം കരഞ്ഞു.
വല്ലാത്ത അപകര്‍ഷതാബോധം തോന്നുന്നു. മര്യാദക്കുള്ള ഒരു മനുഷ്യക്കോലം കിട്ടിയില്ല. ഒരുമനുഷ്യനും നമ്മളോട് സ്‌നേഹവുമില്ല. നിലയുമില്ല, വിലയുമില്ല. സ്വന്തമെന്ന് പറയാന്‍ എന്താ ഉള്ളത്? ഒന്നുമില്ല. വെറും പാഴ് ജന്മം.
നന്നാവില്ല. വിചാരിച്ചാലും. ഇങ്ങിനെയൊക്കെ വെറുതെ ജീവിച്ച് മരിച്ച് പോകും. ഓരോരോ ജന്മങ്ങള്‍! മനസ്സ് ശൂന്യമാണ്. ഒന്നും ആഗ്രഹിക്കണ്ട.
"സ്വപ്നങ്ങളില്‍ എന്റെ അമ്മയുണ്ട്.." അച്ഛനോട് ചോദിച്ചില്ല എന്തിനാ ജനിപ്പിച്ചതെന്ന്.. റിജി, അക്കി, സുബി, സരി, ജിതി, ശ്രേ.., ജിത്തു, ശാലി, ലേഷ്.. എല്ലാ സുഹൃത്തുക്കളെയും ഓര്‍ത്തു.. എങ്ങനെയാ മറക്കുവാ.. പഴയ ഏഴാം ക്ലാസും , ഹൈസ്ക്കൂളും ഡിഗ്രിക്കാലവും.. സ്നേഹിച്ചു കൊതിതീര്‍ന്നിട്ടില്ല.. ഇനിയൊരു ജന്മമില്ല.. എന്റെ മരണം പോലും എല്ലാര്‍ക്കും ഒരു ഭാരമായിരിക്കും..
Saturday, October 2, 2010
പ്രിയപ്പെട്ട യൂണിവേഴ്സിറ്റി.. ഇതിനര്‍ത്ഥം അങ്ങോട്ട് ഞാനെന്റെ പട്ടിയെ വിടും എന്നല്ല.. നമ്മള്‍ തമ്മിലുള്ള ഇരുപ്പു വശം വച്ച് ഞാനങ്ങനെ ചെയ്യോ..!! ( ഇത് എന്റെ പട്ടിയെ കുറിച്ച് മാത്രമാണ്.. മറ്റു പട്ടികളെക്കുറിച്ച്.. ചില പട്ടികള്‍ മണപ്പിച്ചു വന്നേക്കാം..!!)
ഇത് അതൊന്നുമല്ല നവനീ.. കഴിഞ്ഞ ദിവസം ആ വഴി പോയപ്പോ മൂന്ന് കൊല്ലം നമ്മള് പഠിച്ച!(എപ്പോ..??) കോളേജല്ലേ!!(അതോ..? ഓ കണ്ടാലും പറയും!!) ഇനിയും പല ചടങ്ങുകള്‍ക്കും(സപ്പ്ളി) വിശിഷ്ടാഥിതിയായി വരേണ്ടതല്ലേ എന്നൊക്കെ ഓര്‍ത്തു ഒന്ന് ചായക്കുടിക്കാന്‍ കേറിയതാ.. ദേണ്ടെടാ ബിന്ദര്‍വാല പിടിച്ചിരുത്തി ഒരേ ഉപദേശം.. അതുപോട്ടെ നമ്മള് ക്ഷമിച്ചു സ്നേഹം കൊണ്ടല്ലേ.. പക്ഷേ.. ഇടയ്ക്കിടെ പുള്ളി കുത്തി കുത്തി പറയുവാ "ഞാന്‍ അന്നേ പറഞ്ഞതല്ലേ എക്സാം ഒക്കെ എഴുതാന്‍ എന്നാലിപ്പോ യൂണിവേഴ്സിറ്റിയില്‍ പഠിച്ചൂടായിരുന്നോ.." എന്ന്. എന്നാലും എന്റെ നവനീ.. എന്നാലും പുള്ളി ഇതെങ്ങനെ അറിഞ്ഞു..????
Saturday, September 18, 2010
Thursday, September 16, 2010
Sunday, September 5, 2010
ജോതിഷേ.. നിനക്ക് ഖലീല്‍ ജിബ്രാനെ അറിയില്ല പൌലോ കൊയ് ലോയെ അറിയില്ല എന്തിന് ഏറെ പറയുന്നു നിനക്ക് ശാരികയെ അറിയോ..?(പണ്ടാരകാലത്തി ഒടുക്കത്തെ കവിതയാ..) അതും പോട്ടേ നിന്റെ ക്ലാസ്സില്‍ പഠിച്ച പ്രിയ കവിതയെഴുമെന്നു നിനക്കറിയോ..? എനിക്കറിയാം ജോതിഷേ.. നിനക്ക് ഇവരെ ആരെയും അറിയില്ല.. പിന്നെ നിനക്കെങ്ങനെ പ്രണയിക്കാന്‍ കഴിയും?
ജോതിഷേ.. എന്റെ പ്രണയം വ്യക്തികളോടല്ല.. നമുക്ക് ആരെയും പ്രണയിക്കാന്‍ കഴിയില്ല.. ഭഗവാന്‍ ഗീതയില്‍( ഏതു ഗീത എന്നു നീ ചോദിക്കരുത്) പറഞ്ഞ പോലെ എല്ലാം മായയാണ്. സത്യമായിട്ടുള്ളത് ഒന്നു മാത്രമാണ് മരണം. മരണത്തെയാണ് ഞാന്‍ പ്രണയിക്കുന്നത്.. മരണത്തിന്റെ മുദ്ര ചാര്‍ത്തിയ ഒരു ജീവിതമാണ് നാമെല്ലാം ആഘോഷിക്കുന്നത്.രാത്രിയില്‍ സജീവമാകുന്ന തെരുവില്‍ ഇരുട്ടിലേക്കു മാടിവിളിക്കുന്ന മൂന്നാംകിട വേശ്യയെപ്പോലെയാണ് ജീവിതം. അതിന്റെ അവസാനം ക്രൂരമായ മരണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് എല്ലാവരും അവളുടെ ദുഷിച്ച മാറിലേക്കു നോക്കുന്നത്. ആത്യന്തികമായി മരണത്തെ പ്രണയിക്കുക തന്നെയാണ് പരമമായ സത്യം. അതു തന്നെയാണ് മഹത്തായ പ്രണയം.
Friday, September 3, 2010
ജോതിഷേ.. ജീവിതം നീ കാണുന്ന കുത്തു പടങ്ങളല്ല. പിന്നെ അത് നെറ്റ് കണക്ഷന്‍ ഇല്ലാത്ത നിന്റെ ഓഞ്ഞ ലാപ് ടോപ്പല്ല. നടുപേജില്ലാത്ത ഫയറല്ല. ടീന ജോണിന്റെ കഥയില്ലാത്ത മുത്തുചിപ്പിയുമല്ല. ജോതിഷേ.. ജീവിതമെന്ന് പറഞ്ഞാല്‍ ഫാലചന്ദ്രന്‍ ചുടലക്കാടിന്റെ കവിതകളാണ്..അറിയാതെ ഹൃദയത്തിന്റെ നിന്നു ചോരയൂറ്റിയെടുക്കുന്ന കവിതകള്‍..
Thursday, September 2, 2010
-
രതീഷ് ചാത്തോത്ത് (കൊല്ലനാണ്ടിയുടെ സാലഭഞ്ജിക)
ജോതിഷേ.. "നിന്റെ പ്രണയം മഴ നനഞ്ഞ പട്ടിയെപ്പോലെയാണ്. വിറച്ചുവിറച്ച് അതു ചാവും"
ജോതിഷേ.. നീ വലിച്ചുതീര്‍ത്ത സിഗരറ്റിന്റെയും കുടിച്ചുതീര്‍ത്ത കുപ്പിയുടെയും എണ്ണമറിഞ്ഞാല്‍ ഒരു പെണ്ണും നിന്നെ "കരളേ.." എന്നു വിളിക്കുകേല,
Saturday, August 28, 2010
തികച്ചും സത്യസന്ധവും ആത്മകഥാംശം ഉള്ളതുമായ അയത്നസുന്ദരലളിതമായ ഈ അപസര്‍പ്പക കെട്ടുകഥയ്ക്ക് 'കൊല്ലുവേട്ടന്റെ ദില്ലു' അഥവാ 'ദില്ലിയെ സ്നേഹിച്ച കൊല്ലു' എന്നാണ് നാമകരണം ചെയ്യാന്‍ ഉദ്ദേശിച്ചതെങ്കിലും ദില്ലിക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചു തിരുമാനം മാറ്റുകയാണ് ഉണ്ടായത്.
Friday, August 27, 2010
ബെര്‍ലി തോമസിന്റെ
കെ.കെ.ജോസഫൈന്‍; ഒരു കവിത
കവയിത്രിയോട് പ്രണയമായിരുന്നു അവന്. അവളുടെ കവിതകളില്‍ നിന്നു തുടങ്ങിയ പ്രണയം കവിതകളെഴുതാന്‍ അവളുപയോഗിച്ച തികച്ചും കാല്‍പനികമായ ക്യാന്‍വാസിലേക്കു പടര്‍ന്നു. അവളറിയാതെ ദൂരെ നിന്നു പ്രണയിച്ചു. അടുത്തു നില്‍ക്കേണ്ടി വന്നപ്പോള്‍ പ്രണയത്തിന്റെ വാടിയ മുല്ലപ്പൂക്കളുടേതു പോലുള്ള വേദനിപ്പിക്കുന്ന ഗന്ധം അവളറിയാതെ നോക്കി. എന്നിട്ടും ഒരിക്കല്‍ അവള്‍ അതിക്രൂരമായി അവനോടു പറഞ്ഞു- എന്നോടിതു വേണ്ട !, ഇതല്ല ഇതിനപ്പുറം കണ്ടവളാണീ കെ.കെ.ജോസഫൈന്‍ !!
ഏത് ? എന്ത് ? എന്നൊക്കെ പൊട്ടന്‍കളിച്ച് അവന്‍ അവസാനം അവളോട് മനസ്സു തുറന്നു സംസാരിക്കാന്‍ തീരുമാനിച്ചു. ഹൃദയം തുറക്കാന്‍ അനുവാദമില്ലാതിരുന്നിട്ടും അവന്റെ പ്രണയത്തിന്റെ അഗാധതകളില്‍ നിന്നുയര്‍ന്ന വിറയാര്‍ന്ന നിശ്വാസങ്ങള്‍ അവള്‍ കേള്‍ക്കാതിരിക്കാന്‍ പണിപ്പെട്ട് ചിരിച്ചുകൊണ്ട് അവനും അപൂര്‍വമായ ആ അഭിമുഖത്തിന്റെ ചൂരല്‍കസേരയില്‍ വിചിത്രമായ ചോദ്യങ്ങള്‍ക്കു മാത്രം ഉത്തരം നല്‍കാനാഗ്രഹിച്ച് തുടകള്‍ ചേര്‍ത്തുവച്ച് അവളുമിരുന്നു.
എങ്ങനെയാണ് ഒരു കവയിത്രിയായത് ?
അറിയില്ല.. ജിബ്രാന്റെ കവിതകള്‍.. അതിലെ നൊമ്പരങ്ങള്‍.. അറിയാതെ ഹൃദയത്തിന്റെ നിന്നു ചോരയൂറ്റിയെടുക്കുന്ന വരികള്‍.. (കവയിത്രി കണ്ണുകള്‍ വിദൂരതയിലേക്കയച്ചു, അതിനി മടങ്ങിവരുമോ എന്ന സംശയം കാരണം ആ ഉത്തരം അപൂര്‍ണമായി തന്നെ കാത്തുവച്ച് അവന്‍ അടുത്ത ചോദ്യത്തിലേക്കു കടന്നു)
പ്രണയത്തെക്കുറിച്ച് ?
പ്രണയം..നിങ്ങളെപ്പോലുള്ളവര്‍ കരുതുന്ന പ്രണയസങ്കല്‍പമല്ല എന്റേത്.. എന്നെ സംബന്ധിച്ച് പ്രണയം വ്യക്തികളോടല്ല, സത്യങ്ങളോടുമല്ല. മരണത്തെയാണ് ഞാന്‍ പ്രണയിക്കുന്നത്.. മുഖമില്ലാത്ത അയഥാര്‍ഥ്യമായ ചില കാല്‍പനികതകളെ, രാത്രിയില്‍ തോരാതെ പെയ്യുന്ന പെരുമഴയെ.. ഇനി മടങ്ങിവരില്ലെന്നുറപ്പുള്ള കുട്ടിക്കാലത്തെ.. ചെറുപ്പത്തിലെവിടെയോ ഐസ് ഫ്രൂട്ടുമായി കാത്തുനില്‍ക്കാറുണ്ടായിരുന്ന നരച്ച താടിയുള്ള ആ പച്ചത്തൊപ്പിക്കാരനെ.. കള്ളുഷാപ്പിന്റെ വാതില്‍ക്കല്‍ എന്നും ഒരേ ഗാനം പാടി എന്നെ വരവേറ്റിരുന്ന കുടിയന്‍ ചേന്നന്റെ ചിലമ്പിച്ച ശബ്ദത്തെ..
മരണത്തെ പ്രണയിക്കാമോ ?
മരണത്തെ മാത്രമാണ് നമുക്ക് പ്രണയിക്കാന്‍ സാധിക്കുന്നത്. ഓരോ നിമിഷവും മരണത്തിന്റെ മുദ്ര ചാര്‍ത്തിയ ഒരു ജീവിതമാണ് നാമെല്ലാം ആഘോഷിക്കുന്നത്. ഇതിനെ ജീവിതമെന്നു വിളിക്കുന്നതാണ് ഏറ്റവും വലിയ കള്ളത്തരം. ആഘോഷങ്ങളാണ് ഈ കള്ളത്തരങ്ങളെ ചായം പൂശിനിര്‍ത്തുന്നത്. രാത്രിയില്‍ സജീവമാകുന്ന തെരുവില്‍ ഇരുട്ടിലേക്കു മാടിവിളിക്കുന്ന മൂന്നാംകിട വേശ്യയെപ്പോലെയാണ് ജീവിതം. അതിന്റെ അവസാനം ക്രൂരമായ മരണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് എല്ലാവരും അവളുടെ ദുഷിച്ച മാറിലേക്കു നോക്കുന്നത്. ആത്യന്തികമായി മരണത്തെ പ്രണയിക്കുക തന്നെയാണ് പരമമായ സത്യം. അതു തന്നെയാണ് മഹത്തായ പ്രണയം.
പുരുഷന്‍ ? കാമുകന്‍ തുടങ്ങിയ സങ്കല്‍പങ്ങള്‍ ?
തികച്ചും അയഥാര്‍ഥ്യമായ സങ്കല്‍പങ്ങളുടെ മേല്‍ വരച്ചുണ്ടാക്കിയ വെറും നുണകള്‍. സ്്ത്രീയാണ് പരമമായ സത്യം. പുരുഷന്‍ ഒരു പരാന്നജീവിയാണ്. സ്വന്തം നിലയ്ക്ക് ഒന്നും ചെയ്യാന്‍ അവനു കഴിവില്ല. സ്ത്രീയെ ചുറ്റിപ്പറ്റിയാണ് ജീവിതം. ഓരോ കാലഘട്ടത്തിലും ഓരോ സ്ത്രീ. അവളുടെ കാരുണ്യത്തിന്റെ തണലില്‍ കഴിയുകയും അവരുടെ അധിനിവേശം നടത്തുകയും ചെയ്യും. എങ്കിലും നമ്മള്‍ പുരുഷനോട് ചേരുന്നു. അവനു വേണ്ടി നമ്മള്‍ കരയുന്നു, കുറെ ഉരുകുന്നു, ഹൃദയം തകര്‍ക്കുന്നു. പാട്ടും കൂത്തുമായി വലിയൊരാഘോഷം സൃഷ്ടിച്ചിട്ട് പെട്ടെന്നൊരു ദിവസം ടെന്റഴിച്ചു പോകുന്ന ജംബോ സര്‍ക്കസ്സുകാരെപ്പോലെ തികച്ചും അകാരണമായി അവന്‍ ഒരു ദിവസം തിരിഞ്ഞു കിടന്നുറങ്ങിക്കളയും.. ഏതാനും ദിവസങ്ങള്‍ക്കപ്പുറം പ്രണയത്തിന്റെ ശവസംസ്കാരമുണ്ടെന്ന് അപ്പോള്‍ ഊഹിക്കാം..
പ്രണയനൈരാശ്യങ്ങളെക്കുറിച്ച് ?
അങ്ങനെ ഒന്നില്ല. ഉണ്ട് എന്നുള്ളത് ഒരു സങ്കല്‍പമാണ്. പ്രണയം അതിനാല്‍ തന്നെ പൂര്‍ണമാണ്. അതിന്റെ അവസാനം ഒരു നൈരാശ്യം ചാര്‍ത്തിക്കൊടുക്കുന്നത് കാപട്യമാണ്. പ്രണയം ആഘോഷമാണ്. ഒരിക്കലും എരിഞ്ഞുതീരാത്ത വേദനയുടെ ആഘോഷം. ആ വേദനയില്‍ ഉരുകാനുള്ള ക്ഷണമാണ് ഓരോ പ്രണയാഭ്യര്‍ത്ഥനയും. കാമുകന്‍ ഒരു സങ്കല്‍പമാണ്. പ്രണയിക്കാന്‍ കാമുകന്‍ വേണ്ട, കാമുകിയോ ശരീരമോ വേണ്ട. ശരീരത്തിന്റെ അഭിനിവേശങ്ങള്‍ വേണ്ട. പ്രണയം സഫലമാകുമ്പോഴാണ് അതിന്റെ മരണം. വിവാഹം എന്നു പറയുന്നത് പ്രണയത്തെ ഒറ്റികൊടുക്കലാണ്. പതിനായിരക്കണക്കിനു വര്‍ഷമായി പ്രണയമെന്ന മതത്തില്‍ വിശ്വസിച്ചു ജീവിച്ച എത്രയോ ആളുകള്‍ ഇങ്ങനെ ഒറ്റികൊടുക്കപ്പെട്ടിരിക്കുന്നു. പത്തോ മുപ്പതോ വര്‍ഷത്തെ ജീവിതത്തിനു വേണ്ടി, ഒരു പ്രണയത്തെ ഒറ്റികൊടുക്കാന്‍ അതിലെ പങ്കാളികള്‍ തന്നെ തയ്യാറാവുന്നു. ഇവിടെ വിവാഹബന്ധങ്ങള്‍ നിലനിന്നേക്കും, പക്ഷെ പ്രണയങ്ങള്‍ നിലനില്‍ക്കില്ല.. ആദ്യത്തേത് കാപട്യമാണ്, രണ്ടാമത്തേത് പരമമായ സത്യവും.
ഞാന്‍ നിങ്ങളെ പ്രണയിച്ചാല്‍ എന്തു ചെയ്യും ?
ഒന്നും ചെയ്യില്ല. എനിക്കു നിന്റെ പ്രണയം വേണ്ട. നിന്റെ പ്രണയം മഴ നനഞ്ഞ പട്ടിയെപ്പോലെയാണ്. വിറച്ചുവിറച്ച് അതു ചാവും. എന്റെ അഗ്നിക്കരികില്‍ കിടക്കാന്‍ നിക്കാഗ്രഹമുണ്ടാവും, പക്ഷെ, ഞാനൊന്നു സ്പര്‍ശിച്ചാല്‍ നിനക്കു പൊള്ളും. നീ നിന്റെ ശരീരത്തെക്കുറിച്ചും ജീവനെക്കുറിച്ചും ആശങ്കപ്പെടും. അല്ലെങ്കിലും, നീയൊരു കവിയല്ല, നിനക്കു മരണത്തെ പേടിയാണ്. നിനക്കു ജീവിതത്തെക്കുറിച്ച് പ്രതീക്ഷകളുണ്ട്, ഖലീല്‍ ജിബ്രാനെ നീയറിയില്ല.. പൌലോ കൊയ്ലോയുടെ ബ്രൈഡയെ നിനക്കു പരിചയമില്ല..
പൌലോ … ?
കണ്ടോ, പൌലോ കൊയ്ലോയെപ്പോലും നീയറിയില്ല. നിനക്കെങ്ങനെ എന്റെ പ്രണയം ഏറ്റുവാങ്ങാനാകും. തിളയ്ക്കുന്ന ഈയമാണെന്റെ പ്രണയം. നിന്റെ നേര്‍ത്ത മെഴുകുപാത്രത്തിലേക്ക് അത് പകരാനാവില്ല. എന്റെ വികാരങ്ങള്‍ നിന്റെ ഹൃദയത്തിലൂടെ ലാവപോലെ ഒഴുകും.. അതൊന്നും നീ അതിജീവിക്കില്ല..
പക്ഷെ, ഞാന്‍ നിന്നെ പ്രണയിക്കാന്‍ തീരുമാനിച്ചിരിക്കുന്നു..
എങ്ങനെ ? അതെങ്ങനെ സാധിക്കും ?
നിന്നെ ഈ ഭിത്തിയോടു ചേര്‍ത്തു നിര്‍ത്തി ഞാന്‍ ചുംബിക്കും.. ഭ്രാന്തമായി നിന്നെ ഞാനാലിംഗനം ചെയ്യും.. ഒരിക്കലുമടങ്ങാത്ത വീര്യത്തോടെ ഒരു ജീവനെ ഞാന്‍ നിന്നിലേക്കു പകരും. എന്നിട്ട് ഞാന്‍ പോകും..
എങ്ങോട്ട് ? പിന്നെ നിനക്കെവിടെയും പോകാന്‍ കഴിയില്ല..
എന്തുകൊണ്ട് ? പ്രണയം..
ഇമ്മാതിരി പണി കാണിച്ചിട്ട് മുങ്ങാന്‍ നോക്കിയാല്‍ നീ വിവരമറിയും. മര്യാദക്ക് എന്നെ താലി കെട്ടി പൊറുപ്പിച്ചോണം.. എനിക്കും പിള്ളേര്‍ക്കും ചെലവിനു തരണം.. എന്റെ കവിതകള്‍ ആഴ്ചപ്പതിപ്പുകളിലേക്കയക്കാനുള്ള സ്റ്റാംപ് വാങ്ങാനുള്ള പണമെങ്കിലും മിച്ചം വയ്ക്കാനൊരു ജോലി വേണം..
അതിനിടയ്ക്ക് ഞാനെങ്ങാനും ചത്തുപോയാലോ ?
ഒരു എല്‍ഐസി പോളിസി പോലുമെടുക്കാതെ ചത്തുപോയാല്‍ നിന്നെ ഞാന്‍ കൊന്നുകളയും പറഞ്ഞേക്കാം. മരണം എന്നു പറയുന്നത് ഒരു കൊലച്ചതിയാണ് !!
Tuesday, August 24, 2010
Monday, August 16, 2010
നീ അമറിയപ്പോഴൊക്കെയും പുല്ലു തന്ന,
ചാണകമിട്ടപ്പോഴൊക്കെയും കോരിയ എന്നെ?"
ജോതിഷേ..
അറവുകാരന്‍ അയമൂട്ടി ഇന്നലെയും ചോദിച്ചു
" നമ്പ്യാറെ.. ഇങ്ങള പൈയിന കത്തി വക്കാന്‍ തരുവോന്ന്..!
ജോതിഷേ..
നീ കയറു പൊട്ടിച്ചോടുന്നതും
തെക്കേലെ ഷെര്‍ലിനെ കുത്തിയിടുന്നതും
നാട്ടുകാര് നിന്നെ പഞ്ഞിക്കിടുന്നതും
സ്വപ്നം കണ്ടു എത്ര രാത്രികളില്‍ ഞാന്‍
ഞെട്ടിയുണര്‍ന്നിട്ടുണ്ടെന്ന് നിനക്കറിയാമോ..?
Friday, August 13, 2010
Saturday, August 7, 2010
Monday, August 2, 2010
Monday, July 26, 2010
Monday, July 19, 2010
Wednesday, July 14, 2010
Saturday, July 10, 2010
Wednesday, July 7, 2010
Wednesday, June 23, 2010
Sunday, April 11, 2010
Friday, March 19, 2010
Thursday, March 18, 2010
Saturday, February 27, 2010
അഗ്നിവിശുദ്ധി വരുത്തുന്ന സര്‍പ്പങ്ങളെ പോലെ,
സോഫിയാ , നീ എന്നില്‍ ചുറ്റിപ്പടരുകയാണ് .
നീ എന്താണ് എന്നില്‍ കോരി നിറയ്ക്കുന്നത് എന്ന് അറിയുന്നുണ്ടോ ?
എന്‍റെ ഒരോ രോമകൂപത്തിലും നീ ഉഷ്ണം പകരുന്നു.
Look sofiya
your veins are bulging with wild fire.
വിളക്കണച്ചേക്കൂ സോഫിയ.
കെട്ട വെട്ടങ്ങള്‍ നിന്‍റെ ശോഭ കെടുത്താതിരിക്കട്ടെ.
ജനാലയില്‍ നിന്നും അരിച്ചെത്തുന്ന പാല്‍ചന്ദ്രികയില്‍,
നിന്‍റെ കാന്തി ഞാന്‍ ആവോളം മോന്തിക്കുടിക്കട്ടെ .
സോഫിയ,
I can feel your heart beats ,
like beethovan symphony.
ഞാന്‍ നിന്‍റെ മാറത്ത് ചെവി ചായ്ച്ച്,
മതി തീരുവോളം ദേവ സംഗീതം കേള്‍ക്കട്ടെ.
ആ ഗാനസാഗരത്തില്‍ ഞാന്‍ അലിഞ്ഞു ചേരട്ടെ .
സോഫിയ ,നിനക്കറിയുമോ.
ഒരു ദേവനും ഒരിക്കലും കാണിക്ക വെയ്ക്കാത്ത,
ഒരിക്കല്‍ പോലും ആരും ചുംബിക്കാത്ത പുഷ്പം.
അത് തന്നെ വേണമെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു.
അവന്‍ മിടുക്കനാണ് , നീയും.
വിപ്ലവം തോക്കിന്‍ കുഴലിലൂടെ വേണമെന്ന് ശഠിച്ചവന്‍,
പണം നാഭിക്കുഴലിലൂടെ നേടാന്‍ പഠിച്ചിരിക്കുന്നു.
സോഫിയ,
you smell like the roses of sharon and
the lilly of valley.
നിന്‍റെ തളിര്‍ ചുണ്ടില്‍ ഞാനൊന്ന് അമര്‍ത്തി ചുംബിക്കട്ടെ.
സോഫിയാ ,
നീ എന്താണ് ഒന്നും മിണ്ടാത്തത് ?
നീ എത്ര സുന്ദരിയാണ് !!
നിന്‍റെ കണ്ണുകള്‍ നീലത്തടാകങ്ങള്‍ പോലെ എത്ര ശാന്തം !!.
മുന്‍പൊരിക്കലും കാണാത്ത എന്‍റെ മുന്‍പില്‍ ,
പേടിച്ചരണ്ട മാന്‍പേട പോലെ,
ഭയക്കാത്തതും നിലവിളിക്കാത്തതും എന്താണ് സോഫിയ ?
സോഫിയാ,
നാളെ ഒരു പുലര്‍കാല മഞ്ഞ് തുള്ളിപോലെ,
എന്നില്‍ നിന്നും നീ മാഞ്ഞു പോകുമ്പോള്‍,
നിനക്കെന്നും ഓര്‍ക്കാനായി ഞാനെന്താണ് നല്‍കേണ്ടത് ?
Shall I sing a song in ecstasy
and that too only for you.
അല്ലെങ്കില്‍,
ആരും ഒരിക്കലും ഇനി നിന്നെ ഉമ്മ വെച്ച് ഉണര്ത്താതിരിക്കുവാന്‍,
എന്നും കന്യകയായി തന്നെ ഇരിക്കുവാന്‍,
ആരുമറിയാതെ നിത്യമായ മഹാനിദ്രയിലേക്ക് നിന്നെ പറഞ്ഞയക്കട്ടെ.
എന്താണ് സോഫിയാ ഒന്നും മിണ്ടാതെ ഇങ്ങനെ മിഴിച്ച് നോക്കുന്നത് ?
നീ എന്തെങ്കിലും എന്നോടൊന്ന് പറയൂ …
സോഫിയാ ........................................
-കാപ്പിലാന്‍
Tuesday, February 23, 2010
ഒരു ചുംബനത്തില് മയങ്ങുമ്പോഴും,
ഒരു മെത്തയില് തൊട്ടുറങ്ങുമ്പോഴും,
സഖീ..നമ്മള്ളിന്നെത്രയോ...ദൂരയാണ്
ചെറുവാക്കു ചൊല്ലി രസിക്കുമ്പോഴും,
ഒരു കുടക്കീഴില് ചരിക്കുമ്പോഴും,
ഒരു തൊട്ടില്തന്നുടെ പാര്ശ്വങ്ങളില്നിന്ന്
താരാട്ടു പാട്ടുകള് പാടുമ്പോഴും,
പ്രിയസഖീ..നമ്മള്ളിന്നെത്രയോ...ദൂരയാണ്
ഞാനെന്നെ സ്നേഹിച്ചു തീര്ന്നതില്ല,
ഇന്നും നീ നിന്നെ സ്നേഹിച്ചു തീര്ന്നതില്ല
പ്രിയസഖീ..നമ്മള്ളിന്നെത്രയോ...ദൂരയാണ്
Thursday, February 11, 2010
കണ്ണു തിരുമ്മിയടയ്ക്കുന്നതുപോലെ
എന്നേയ്ക്കുമായി നീ എന്നെക്കുറിച്ചുള്ള-
തെല്ലാം മറക്കൂ-- വിടപറയുന്നു ഞാൻ.
ആരെയോ ചങ്ങലയ്ക്കിട്ട മുറിപോലെ
ആരും കടക്കാതടച്ച മനസ്സിലും
നേർത്ത തണുത്ത നിലാവിന്റെ രശ്മിപോൽ
രാത്രികാലങ്ങളിലോർമ്മ വന്നെത്തുമോ?
ലോലചർമ്മത്തിന്നടിയിലൊഴുകുന്ന
നീലസംഗീതം നിറഞ്ഞ ഞരമ്പിനെ
ഞാനുമ്മവെച്ചു തുടിപ്പിച്ചൊരോർമ്മയിൽ
നീ ഒരു ജന്മം പിരിഞ്ഞു ജീവിക്കുമോ?
എങ്കിലോർമ്മിക്കുക-അന്ധസമുദ്രങ്ങൾ
നീന്തിനീന്തിത്തളർന്നെത്തുമെന്നോർമ്മയെ"
Monday, January 25, 2010
Thursday, January 21, 2010
ഞാന്‍ എഴുതിയത്
ഇപ്പൊഴും
ചവറ്റുക്കുട്ടയില്‍
അതു
ഈ ജന്മത്തിലൊരിക്കലും
നീ അറിയരുത് എന്ന്
ഞാന്‍ ആഗ്രഹിക്കുന്ന
എന്‍റെ മനസ്സാകുന്നു
********************
ഇനിയും എന്നെ ശിക്ഷിക്കരുത്
തരിക!
നിന്‍റെ വിസ്മൃതിയുടെ ശ്മശാനഭൂമിയില്‍
നിത്യനിദ്രക്ക്
ആറടി മണ്ണ്.
ഞാന്‍ അവിടെ
സംതൃപതനായിരിക്കും
********************
പോകുന്നതിനു മുമ്പെ ....ഒരു വാക്കു മൊഴിയൂ
വഴിവക്കിലെ ഏത് ചവറു കൂനയിലാണ്
നി എന്റെ ഹൃദയത്തെ വലിച്ചെറിഞ്ഞത്?
ഏത് തരിശുഭൂമിയിലാണ്
നി എന്റെ പ്രണയത്തെ സംസ്കരിച്ചത് ?
**********************
നീ അഗ്നിയാണെന്ന്
ഞാന്‍ തിരിച്ചറിയുമ്പോഴേക്കും
എന്‍റെ ചിറകുകള്‍
കരിഞ്ഞു വീണിരുന്നു
*******************
വര്‍ഷങ്ങളായിരം പൊഴിഞ്ഞാലും
എന്‍റെ പ്രണയം
ശോകനാശിനിയും കടന്ന്
പൊന്തകാടുകള്‍ മൂടിയ
നിന്‍റെ അസ്ഥിത്തറയില്‍
അന്തിത്തിരി കൊളുത്തും
**************************
- manoj