Sunday, September 5, 2010

ജോതിഷേ.. കുത്തു പടങ്ങളൊക്കെ ഞാനും കാണാറുണ്ട്‌ എന്റെ F ഡ്രൈവ് നിറയെ അതാ.. പക്ഷെ ഞാനതൊക്കെ കാണുന്നത് " ചീഞ്ഞളിഞ്ഞു പോകുന്ന ശരീരമാണ് സദാചാരത്തിന്റെ അസ്ഥിവാരം " എന്ന് പഠിച്ചത് കൊണ്ടാണ്.. പിന്നെ കവിത "പ്രണയം ഉടയാടകളില്ലാത്ത തപസാണെന്നു" നിന്റെ ബുക്കില്‍ കണ്ടു. ഇത്തരം വൃത്തികെട്ട കവിതയെല്ലാം സരസ്വതി ദേവിയുടെ നെഞ്ചത്ത് എഴുതി വയ്ക്കാന്‍ നിനക്കെങ്ങനെ കഴിയുന്നു?
ജോതിഷേ.. നിനക്ക് ഖലീല്‍ ജിബ്രാനെ അറിയില്ല പൌലോ കൊയ് ലോയെ അറിയില്ല എന്തിന് ഏറെ പറയുന്നു നിനക്ക് ശാരികയെ അറിയോ..?(പണ്ടാരകാലത്തി ഒടുക്കത്തെ കവിതയാ..) അതും പോട്ടേ നിന്റെ ക്ലാസ്സില്‍ പഠിച്ച പ്രിയ കവിതയെഴുമെന്നു നിനക്കറിയോ..? എനിക്കറിയാം ജോതിഷേ.. നിനക്ക് ഇവരെ ആരെയും അറിയില്ല.. പിന്നെ നിനക്കെങ്ങനെ പ്രണയിക്കാന്‍ കഴിയും?
ജോതിഷേ.. എന്റെ പ്രണയം വ്യക്തികളോടല്ല.. നമുക്ക് ആരെയും പ്രണയിക്കാന്‍ കഴിയില്ല.. ഭഗവാന്‍ ഗീതയില്‍( ഏതു ഗീത എന്നു നീ ചോദിക്കരുത്) പറഞ്ഞ പോലെ എല്ലാം മായയാണ്. സത്യമായിട്ടുള്ളത്‌ ഒന്നു മാത്രമാണ് മരണം. മരണത്തെയാണ് ഞാന്‍ പ്രണയിക്കുന്നത്.. മരണത്തിന്റെ മുദ്ര ചാര്‍ത്തിയ ഒരു ജീവിതമാണ് നാമെല്ലാം ആഘോഷിക്കുന്നത്.രാത്രിയില്‍ സജീവമാകുന്ന തെരുവില്‍ ഇരുട്ടിലേക്കു മാടിവിളിക്കുന്ന മൂന്നാംകിട വേശ്യയെപ്പോലെയാണ് ജീവിതം. അതിന്റെ അവസാനം ക്രൂരമായ മരണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് എല്ലാവരും അവളുടെ ദുഷിച്ച മാറിലേക്കു നോക്കുന്നത്. ആത്യന്തികമായി മരണത്തെ പ്രണയിക്കുക തന്നെയാണ് പരമമായ സത്യം. അതു തന്നെയാണ് മഹത്തായ പ്രണയം.

No comments:

Post a Comment