Monday, August 16, 2010

"ജോതിഷേ.. നീ മറന്നോ..
നീ അമറിയപ്പോഴൊക്കെയും പുല്ലു തന്ന,
ചാണകമിട്ടപ്പോഴൊക്കെയും കോരിയ എന്നെ?"
ജോതിഷേ..
അറവുകാരന്‍ അയമൂട്ടി ഇന്നലെയും ചോദിച്ചു
" നമ്പ്യാറെ.. ഇങ്ങള പൈയിന കത്തി വക്കാന്‍ തരുവോന്ന്..!

ജോതിഷേ..
നീ കയറു പൊട്ടിച്ചോടുന്നതും
തെക്കേലെ ഷെര്‍ലിനെ കുത്തിയിടുന്നതും
നാട്ടുകാര് നിന്നെ പഞ്ഞിക്കിടുന്നതും
സ്വപ്നം കണ്ടു എത്ര രാത്രികളില്‍ ഞാന്‍
ഞെട്ടിയുണര്‍ന്നിട്ടുണ്ടെന്ന് നിനക്കറിയാമോ..?

No comments:

Post a Comment