"കാസ്ക് പ്രിന്‍സിപ്പാളിന് ഒരു തുറന്ന കത്ത് : "സാറേ.. യൂണിവേഴ്സിറ്റിയില്‍ എന്റെ പട്ടി പോകും.. "
പ്രിയപ്പെട്ട യൂണിവേഴ്സിറ്റി.. ഇതിനര്‍ത്ഥം അങ്ങോട്ട് ഞാനെന്റെ പട്ടിയെ വിടും എന്നല്ല.. നമ്മള്‍ തമ്മിലുള്ള ഇരുപ്പു വശം വച്ച് ഞാനങ്ങനെ ചെയ്യോ..!! ( ഇത് എന്റെ പട്ടിയെ കുറിച്ച് മാത്രമാണ്.. മറ്റു പട്ടികളെക്കുറിച്ച്.. ചില പട്ടികള്‍ മണപ്പിച്ചു വന്നേക്കാം..!!)
ഇത് അതൊന്നുമല്ല നവനീ.. കഴിഞ്ഞ ദിവസം ആ വഴി പോയപ്പോ മൂന്ന് കൊല്ലം നമ്മള് പഠിച്ച!(എപ്പോ..??) കോളേജല്ലേ!!(അതോ..? ഓ കണ്ടാലും പറയും!!) ഇനിയും പല ചടങ്ങുകള്‍ക്കും(സപ്പ്ളി) വിശിഷ്ടാഥിതിയായി വരേണ്ടതല്ലേ എന്നൊക്കെ ഓര്‍ത്തു ഒന്ന് ചായക്കുടിക്കാന്‍ കേറിയതാ.. ദേണ്ടെടാ ബിന്ദര്‍വാല പിടിച്ചിരുത്തി ഒരേ ഉപദേശം.. അതുപോട്ടെ നമ്മള് ക്ഷമിച്ചു സ്നേഹം കൊണ്ടല്ലേ.. പക്ഷേ.. ഇടയ്ക്കിടെ പുള്ളി കുത്തി കുത്തി പറയുവാ "ഞാന്‍ അന്നേ പറഞ്ഞതല്ലേ എക്സാം ഒക്കെ എഴുതാന്‍ എന്നാലിപ്പോ യൂണിവേഴ്സിറ്റിയില്‍ പഠിച്ചൂടായിരുന്നോ.." എന്ന്. എന്നാലും എന്റെ നവനീ.. എന്നാലും പുള്ളി ഇതെങ്ങനെ അറിഞ്ഞു..????
No comments:
Post a Comment