മദനം(പഴയൊരു കവിത)
യൌവനം കാലത്തിന്‍ നല്ല വസന്തമായ് വന്നപ്പോള്‍തടവുകാരി നിന്‍ സ്മരണ ഗോപുര കവാടത്തിനരികെഒന്ന് വന്നുപോയ് ഞാന്‍ ...ഓര്‍മ്മകള്‍ തിന്നുപോയ് ഞാന്‍.ഏറ്റവും മധുരമൂറും വിഷം നിന്‍ ഓര്‍മ്മകള്‍കവിതകള്‍ ഉന്മാദലഹരി പൂണ്ടുമൂര്‍ചിചൊഴുകവേ...കടംകൊണ്ട ഭാഷയും,നിറഞ്ഞ വെള്ളത്താലും,വര്‍ണ്ണ പേനയുംസ്വന്തമായുള്ള ഭ്രാന്തന്‍ ഞാന്‍.കാഞ്ഞിരത്തില്‍ കൊണ്ടുപോയ് തറച്ചവര്‍?അമ്മ!അന്ധവിശ്വാസത്തിലും,പുത്രശോകത്തിലുംമന്ത്രമാരണത്തിന്റെ ഇല്ലപറമ്പുകള്‍ തോറുംതെണ്ടി നിരക്കി എന്നെ.നീട്ടി ആട്ടി പോന്നു ഞാന്‍ ഭ്രാന്തന്‍വിപ്ലവത്തിന്‍ ചുവന്ന പാതയില്‍ഉറുക്ക് വിദ്യതന്‍ ഉചാടനങ്ങലോ?!കണ്ണീരു തോര്‍ന്നൊരു നേരമില്ലിന്നമ്മയ്ക്ക്പകര്‍ച്ചപനിയുടെ വിറപൂണ്ടൊരീ ആഷാഢംരാവിലും.ഇനി അച്ഛന്റെ ഊഴം,രണ്ടാം ഊഴം!വാക്കിലെന്‍ അര്‍ത്ഥന്തരന്യാസംഅച്ചന്റെയാ ഇംഗ്ലീഷ് വൈദ്യന്റെഭേദ്യം ഇത്തിരി ഭേദം!മുട്ടുകുത്താന്‍ വന്നപ്പോള്‍ വാതിലടച്ചയാല്‍സുല്ല് പറഞ്ഞതാണോ.. കവിഭാഷ കേട്ടു ?സുഹൃത്തുക്കള്‍ ഓടിയോളിചിടത്ത്ഇയാള്‍ക്കെന്തു കാര്യം ?!പിന്നൊരു ഭാഗ്യം... മഹാഭാഗ്യം !എന്റെയോ അവരുടെയോ എന്നേ ഇനി അറിയേണ്ടു...മനസിന് കൂച്ച് ചങ്ങലയുമായി പടികടന്നുവന്നില്ല പിന്നെടോരാളും.താതന്റെ ശാപ ഗ്രെസ്തമാം മൌനത്തിനുംഭാഗ പത്രത്തിലെ ശൂന്യമാം എന്‍ പദത്തിനുംവില പരയാവുന്നത്തല്ലി കപിയുടെകുപിത യൌവന തൃഷ്ണകള്‍.എങ്കിലും വിഷകന്യകെ...നിന്‍വിഷം ആവോളം നുകര്‍ന്നു ഞാന്‍മാംസമില്ല വെറും വീഞ്ഞ് മാത്രം.ഇത് മറ്റൊരു കാളകൂട ഭോഗമോ?മദനം എന്‍ മനസിലോ?ചോര കടയുന്നു നിഴലുകള്‍ദിനരാത്രങ്ങള്‍ തോറുംപ്രാക്കിന്റെ മഹാപര്‍വ്വതംഭാവി,ഭൂത,വാര്‍ത്തമാനങ്ങള്‍ കയറായ് പിണച്ചവര്‍എങ്കിലും വിഷകന്യകെ...ഋതുഭേത ആവേഗവീഥിയില്‍സൌഹൃദം എന്ന വാക്കിനാല്‍കാഞ്ഞിരതിന്‍ മേല്ലെന്നെ കൂച്ച്ചങ്ങലയ്ക്കിട്ടത് നീയല്ലോ ...മോഹിനി മോഹിത ഹരിയാണിന്നു ഞാന്‍പാര്‍വ്വതിശങ്കര തൃഷ്ണ നിറഞ്ഞവന്‍അമൃതമാണു എനിക്കാ സ്നേഹനൊമ്പരം.
No comments:
Post a Comment