കിടക്കപ്പായയില്‍ മുള്ളിയൊഴിച്ചു
ചൂട് പിടിച്ചു ചുരുണ്ടുറങ്ങി
നിന്റെ ഉഷ്ണബീജങ്ങള്‍ക്കൊപ്പമെന്നോര്‍ത്ത
മണ്ടന്‍ സ്വപ്നത്തെ
ഞാന്‍ എന്ത് വിളിക്കും?
ആടി മാസം തോരാതെ പെയ്യുന്നു
മാറ്റി വിരിച്ച വിരിപ്പിലും
പുതപ്പിനടിയില്‍ ഞാന്‍ ഒറ്റയ്ക്കാണ്
നനഞ്ഞൊലിച്ചു നീ കയറി വരൂ
കുളിരിന്റെ പുല്ലു പായയില്‍
നമുക്ക് തീ കാഞ്ഞു ഉറങ്ങാം
കണ്ണ് കുത്തി പൊട്ടിച്ചു
നിന്നെ ധ്യാനിച്ചു മടുത്തു ഞാന്‍
കൊള്ളിയാന്‍ വെട്ടത്തില്‍
നിന്നെ 'കണ്ടു' ഉറങ്ങട്ടെ ഞാന്‍
വരൂ പ്രണയമേ തുണിയുടുപ്പിക്കൂ
നിന്നെ കാമിച്ചാണ് ഞാന്‍ നഗ്നനായത്
No comments:
Post a Comment